വെഞ്ഞാറമൂട്: നെല്ലനാട് മണ്ഡപം കുന്നിൽ റോഡരുകിൽ നിന്നിരുന്ന മരം റോഡിലും വൈദ്യുതി ലൈനിലുമായി വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ മണ്ണ് കുതിർന്ന് പുറമ്പോക്ക് ഭൂമിയിൽ നിന്നിരുന്ന മാവ് കടപുഴകി വീഴുകയായിരുന്നു. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചു മാറ്റി ഗതാഗതവും കെ.സ്.ഇ.ബി ജീവനക്കാരെത്തി ലൈൻ ശരിയാക്കിയ ശേഷം വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു.