മലയിൻകീഴ് : മച്ചേൽ ഇടയ്ക്കുടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ക്ഷേത്ര തന്ത്രി ആറമ്പാടി ശ്രീവാസ് പട്ടേരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് നടക്കും.രാവിലെ 6 ന്ഗണപതിഹോമം,7.ന് മൃത്യുഞ്ജയഹോമം,8.ന് കലശപൂജ തുടർന്ന് പ്രഭാതഭക്ഷണം,9.30 ന് ദേവീ മാഹാത്മ്യ പാരായണം,വൈകിട്ട് 5.30 ന് മലയിൻകീഴ് സത്യസായി സേവാസമിതിയുെട ഭജന,6 ന്ഭഗവതിസേവ,വലിയ പടുക്ക,വിശേഷാൽ പൂജ തുടർന്ന് പുഷ്പാഭിഷേകം,സായാഹ്ന ഭക്ഷണം.