കല്ലമ്പലം: ഞെക്കാട് ഗവ.വി.എച്ച്.എസ്.എസിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനവം എന്ന പേരിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഒ.ലിജ ഉദ്ഘാടനം ചെയ്തു. തുടർന്ന് നൈപുണ്യ വികസനത്തെ സംബന്ധിച്ചുള്ള ക്ലാസ് നടന്നു.