തിരുവനന്തപുരം: കൃഷിനാശമുണ്ടായവർക്കായി ഏർപ്പെടുത്തിയ കാലാവസ്ഥാ അധിഷ്ഠിത ഇൻഷ്വറൻസിൽ അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കുമെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു. കർഷകർക്ക് ബുദ്ധിമുട്ടൊഴിവാക്കാനാണിത്. വരൾച്ച കാരണം 2.61കോടിയുടെയും അതിതീവ്ര മഴകാരണം 106.86കോടിയുടെയും നഷ്ടമുണ്ടായി. വിളനാശത്തിന് നഷ്ടപരിഹാരവും പകരം വിത്തുകളും നൽകും. നെല്ലുസംഭരിച്ചതിന് നൽകാനുള്ള 1581.43കോടിയിൽ 1173.81കോടിയും നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന 407.62കോടി ഉടൻ നൽകും. ഈയിനത്തിൽ കേന്ദ്രസർക്കാർ 1079.5കോടി നൽകാനുണ്ടെന്നും മുരളി പെരുനെല്ലിയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.