sammelanam-ulghadanam

കല്ലമ്പലം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് പെൻഷൻ യൂണിയൻ വർക്കല ഗ്രൂപ്പ് സമ്മേളനം നടന്നു.യു.ടി.യു.സി ജില്ലാ സെക്രട്ടറി ഡോ.നാവായിക്കുളം ബിന്നി ഉദ്ഘാടനം ചെയ്തു.ആർ.എസ്.പി വർക്കല ഈസ്റ്റ് മണ്ഡലം സെക്രട്ടറി രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി.പുലിയൂർ ചന്ദ്രൻ സ്വാഗതവും ആറ്റിങ്ങൽ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് പെൻഷൻ യൂണിയൻ സംസ്ഥാന സെക്രട്ടറി ഡോ.പി.എസ്.പ്രസാദ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ചെമ്മരുതി ശശികുമാർ,നാവായിക്കുളം ലോക്കൽ സെക്രട്ടറി ബൈജു കിഴക്കനേല,ചെമ്മരുതി ലോക്കൽ സെക്രട്ടറി സുദർശനൻ കോവൂർ എന്നിവർ സംസാരിച്ചു.പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ഡോ.നാവായിക്കുളം ബിന്നിയെ മെമ്മന്റോയും ഷാളും അണിയിച്ച് ആദരിച്ചു.ഭാരവാഹികളായി ഡോ.നാവായിക്കുളം ബിന്നി,ചെമ്മരുതി ശശികുമാർ (രക്ഷാധികാരികൾ),പുലിയൂർ ചന്ദ്രൻ (പ്രസിഡന്റ്),ആറ്റിങ്ങൽ ടി.രാധാകൃഷ്ണൻ (വർക്കിംഗ് പ്രസിഡന്റ്),മുരളി വിളക്കാട്,സുബ്രഹ്മണ്യൻ പോറ്റി (വൈസ് പ്രസിഡന്റുമാർ),രാജേന്ദ്രൻ നായർ (സെക്രട്ടറി),മുരളീധരൻ പിള്ള,പുരുഷോത്തമൻ ഭട്ടതിരി (ജോയിന്റ് സെക്രട്ടറിമാർ),ജനാർദ്ദനൻ പിള്ള(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.