കല്ലമ്പലം: നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള പ്രദേശ് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടന്നുവരുന്ന നെൽ കൃഷിയിറക്കൽ പദ്ധതി കരവാരം ഗ്രാമ പഞ്ചായത്തിലെ ചാങ്ങാട് ഏലായിലും ആരംഭിച്ചു.വിവിധ കാരണങ്ങളാൽ കർഷകർ നെൽ കൃഷിയിൽ നിന്ന് പിന്നോട്ട് പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി മുൻകൈയെടുത്ത് നെൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്.ചാങ്ങാട് ഏലായിൽ നടന്ന ഞാറ് നടീൽ ഉത്സവം സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ എസ്.മുരളീധരൻ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് ചാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.ദിലീപ് കുമാർ,മേവർക്കൽ നാസർ,ഇ.പി.സവാദ് ഖാൻ,കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ആറ്റിങ്ങൽ മനോജ്,ടി.ആർ അനിൽ കുമാർ,മണനാക്ക് ഷിഹാബുദീൻ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സതീഷ് കൃഷ്ണൻ മണമ്പൂർ, ഷൈജു ആറ്റിങ്ങൽ,കെ.മനോഹരൻ,വേണുകുമാർ ചെറുന്നിയൂർ നിയോജക മണ്ഡലം ഭാരവാഹികളായ വി.കെ. സുരേഷ് ബാബു,ജിത്തു,പവനൻ,ദിവാകരൻ,എസ്.ജാഫറുദീൻ തുടങ്ങിയർ പങ്കെടുത്തു.