തിരുവനന്തപുരം: സംസ്ഥാനത്ത് ഏകദേശം 850 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംരംഭകത്വ വികസന ക്ലബുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ സാങ്കേതിക മേഖലയിലെ വിദ്യാർത്ഥികൾക്ക് അക്കാഡമിക് ഇന്റേൺഷിപ്പ് നൽകുന്ന പദ്ധതി നിലവിലുണ്ട്. 59 വിദ്യാർത്ഥികൾ ഇതിനകം ഇന്റേൺഷിപ്പിന് ചേർന്നു. 26 പേരുടെ ഇന്റേൺഷിപ്പ് തുടരുകയാണ്.