vn-vasavan

തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്റെ അഡ്മിനസ്‌ട്രേറ്റീവ് ഓഡിറ്റ് 2018ന് ശേഷം പൂർത്തീകരിച്ചിട്ടില്ലെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയെ അറിയിച്ചു. 2018 മുതൽ 2024വരെയുള്ള കലായളവിലെ അഡ്മിനസ്‌ട്രേറ്റീവ് ഓഡിറ്റ് പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കാൻ സഹകരണ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉത്സവകാലത്തുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ സബിസിഡിയോടെ സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം ത്രിവേണി ശാക്തീകരണ പദ്ധതി,ഗോഡൗണുകളുടെ വിപുലീകരണം,വാതിൽപ്പടി വിതരണം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കാൻ കൺസ്യൂമർഫെഡ് ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.