കിളിമാനൂർ:യാത്ര ഏറെ ഇഷ്ടപ്പെടുന്ന സാധാരണക്കാരായ യാത്രക്കാർക്ക് ചാറ്റൽമഴയും മഞ്ഞും തെയിലക്കാടുകളും പിന്നെ അല്പം ഭക്തിയുമൊക്കെ സമ്മാനിച്ച് കിളിമാനൂർ കെ.എസ്.ആർ.ടി.സി വിനോദയാത്ര നൂറാം ദിനത്തിലേക്ക്.നൂറാമത് യാത്രയുടെ ആഘോഷം കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ അങ്കണത്തിൽ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എസ്. ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ മുഖ്യ പ്രഭാഷണം നടത്തി.ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ എബി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു.ഡി.റ്റി.ഒ കെ.വി അജി സ്വാഗതം പറഞ്ഞു.പഴയ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ,എസ്.എസ് സരിൻ,ആർ.ജെ.ഷെസിൻ,ആർ.സുനിൽകുമാർ, ജയകുമാർ,കിരൺകുമാർ എന്നിവർ പങ്കെടുത്തു.