vi

വെഞ്ഞാറമൂട്:വേളാവൂർ സൗത്ത് റസിഡന്റ്സ് അസോസയേഷൻ എസ്.എസ് എൽ.സി,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു.സിവിൽ സർവീസ് റാങ്ക് ജേതാവ് കുമാരി കസ്തൂരി ഷാ അനുമോദനയോഗം ഉദ്ഘാടനം ചെയ്ത് ബി.സുധാകരൻ നായർ, പി.കെ.മുകുന്ദൻ നായർ,വി.പവിത്രൻ എന്നിവരുടെ സ്മരണയ്ക്കായുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.കേരള യൂണവേഴ്സിറ്റി എം.എസ്.സി ബയോ കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അസോസയേഷൻ അംഗം ഫൗസിയ ചടങ്ങിൽ ആദരിച്ചു. അസോസയേഷൻ പ്രസിഡന്റ് എസ്.എസ്. ചന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.ആർ വിജയകുമാരി,കോലിയക്കോട് മഹീന്ദ്രൻ,എസ്. ഹസീന,എസ്.എസ്.രാജേഷ് കുമാർ,എസ് . ഗോപകുമാർ,സി.ആർ.സുദർശനൻ എന്നിവർ സംസാരിച്ചു.