തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെയും കല്ലംപ്പള്ളി ശാഖയുടെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്കായുള്ള സ്വാഗതസംഘം രൂപീകരിച്ചു. യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ ഉദ്ഘാടനം ചെയ്തു.നിലയം പ്രസിഡന്റ് ജേക്കബ് കെ.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചിങ്ങമാസത്തെ ചതയദിനമായ ആഗസ്റ്റ് 20ന് രാവിലെ ഗുരു ക്ഷേത്രത്തിൽ പ്രഭാത പൂജ നടക്കും. 8.00ന് പതാക ഉയർത്തും. തുടർന്ന് പ്രഭാത ഭക്ഷണം. 9.00ന് വനിത സമാജത്തിന്റെ ശ്രീനാരായണ കീർത്തനങ്ങളും 11 മുതൽ ' ശ്രീനാരായണ ഗുരുദേവന്റെ ദർശനം ആധുനിക ലോകത്ത്" എന്ന വിഷയത്തിൽ പ്രഭാഷണവും നടക്കും. 12.30ന് സമൂഹ സദ്യ, 2 മുതൽ കുട്ടികളുടെ കലാപരിപാടികൾ. വൈകിട്ട് 5 മുതൽ 'പ്രപഞ്ചത്തെ മുൻകൂട്ടി പ്രവചിച്ച ശ്രീനാരായണ ഗുരുദേവൻ" എന്ന വിഷയത്തിൽ ആത്മീയ ആചാര്യൻ തലനാട് ചന്ദ്രശേഖരൻ പ്രഭാഷണവും 6.45ന് ഗുരു പൂജയും നടക്കും. 7.15ന് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ മന്ത്രിമാർ, എം.പിമാർ, മുൻ കേന്ദ്ര- കേരള മന്ത്രിമാർ, വിവിധ മത പുരോഹിതന്മാർ, സാമൂഹിക സാംസ്കാരിക നായകന്മാർ എന്നിവർ ആശംസകൾ അറിയിക്കും. തുടർന്ന്കലാപരിപാടികളും സായാഹ്ന ഭക്ഷണവും.ഭാരവാഹികളായ നിലയം സെക്രട്ടറി ടി.ശശിധരൻ കോൺട്രാക്ടർ, കല്ലംപ്പള്ളി ശാഖ സെക്രട്ടറി കെ.സദാനന്ദൻ, തോട്ടക്കാട്ട് ദേവീക്ഷത്രം സെക്രട്ടറി അനിൽകുമാർ, സി.പ്രദീപ് കുമാർ, എൻ.ജയകുമാർ, ടി.അശോക് കുമാർ, എസ്.സുനിൽ കുമാർ, പി.ശശിബാലൻ, എം.വിജയകുമാർ, കെ.സുരേന്ദ്രൻ നായർ, എസ്.ഉത്തമൻ, സന്തോഷ് കുമാർ മീനാക്ഷി ടൗവ്വർ തുടങ്ങിയവർ സംസാരിച്ചു.