തിരുവനന്തപുരം: കേരള കൗമുദി ബോധപൗർണമി ക്ലബ്, മാനിഷാദ സാംസ്കാരിക വേദി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഡോക്ടേഴ്സ് ഡേ ദിനാചരണവും ആദരവും വഴുതക്കാട് കുന്നുംപുറം ചിന്മയ സ്കൂളിൽ സിനിമാതാരം എം.ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബീന.എൻ.ആർ അദ്ധ്യക്ഷയായി. കേരള കൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ് ബോധപൗർണമി സന്ദേശം നൽകി. മാനിഷാദ സാംസ്കാരിക വേദി സെക്രട്ടറി റസൽ സബർമതി മുഖ്യാതിഥിയായിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് ഷാഫി മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് മാനിഷാദ സാംസ്കാരിക വേദി പ്രസിഡന്റ് എം.റസീഫ്,കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല എസ്.ഡി തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്മിത എൽ.ആർ സ്വാഗതവും,വിദ്യാർത്ഥി ഗൗരിനന്ദ നന്ദിയും പറഞ്ഞു. ഡോ.കിരൺ രാജഗോപാൽ (ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ),ഡോ.ജസ്ന ഹാഷിം.ജെ (കൺസൾട്ടന്റ്, ഒബ്സ്റ്ററീഷ്യൻ ആൻഡ് ലാപ്രോസ്കോപ്പിക് സർജൻ),ഡോ.ഷിജി.പി (ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ,ശാസ്തമംഗലം),ഡോ.മനോജ്‌. ജി.എസ് (മെഡിക്കൽ ഓഫീസർ,ഗവ.ഹോമിയോപ്പതി ഡിസ്‌പെൻസറി,പേഴുംമൂട്) എന്നീ ഡോക്ടർമാരെ കേരളകൗമുദി ചടങ്ങിൽ ആദരിച്ചു. മാനിഷാദ സാംസ്കാരിക വേദി വിവിധ മേഖലകളിൽ മികവ് തെളിയിച്ച മുരുക്കുംപുഴ വിജയൻ,പാറശാല ജയാനന്ദൻ,അജിത രതീഷ്,അനിൽ ഗുരുവായൂർ,കല്ലിയൂർ ജനനി വി.ഗോപൻ ആചാരി,ജേക്കബ് സാംസൻ തുടങ്ങിയവരെ പുരസ്കാരം നൽകി ആദരിച്ചു.