മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ കർഷകസഭയും ഞാറ്റുവേല ചന്തയും നാളെ രാവിലെ 9 മുതൽ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം ഉദ്‌ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ .പി.സി അധ്യക്ഷത വഹിക്കും.കൃഷി അസിസ്റ്റന്റ് ഡയറക്ടറും ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന 8 ഗ്രാമ പഞ്ചായത്തുകളിലെ കൃഷി ഭവനുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയിൽ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ വില്പനക്കും പ്രദർശനത്തിനുമായി ഒരുക്കും.