p

തിരുവനന്തപുരം: സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാൻ രാഷ്ട്രീയ ലാക്കോടെ ചിലർ നടത്തുന്ന നീക്കങ്ങളെ ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യൂണിവേഴ്സിറ്റികളിൽ നാലു വർഷ ബിരുദ കോഴ്സിന്റെയും സംസ്ഥാനത്തല വിജ്ഞാനോത്സവത്തിന്റെയും ഉദ്ഘാടനം

വഴുതയ്ക്കാട് സർക്കാർ വനിതാ കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നാടിന് ഉപയോഗപ്പെടുന്ന തരത്തിൽ സർവകലാശാലകൾ നിലനിൽക്കണമെങ്കിൽ അവയുടെ സ്വയംഭരണം സംരക്ഷിക്കണം. സർവകലാശാലകളെ ക്ഷയിപ്പിക്കുകയെന്ന രാഷ്ട്രീയലാക്കോടെയുള്ള നീക്കങ്ങളെ ചെറുക്കാനുള്ള ഉത്തരവാദിത്വം ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കുമുണ്ട്.

പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠിപ്പിക്കലോ പരീക്ഷ മാത്രം മുന്നിൽകണ്ടുള്ള പഠിക്കലോ ഇനിയുണ്ടാവില്ല. വിദ്യാർത്ഥികൾക്ക് താൽപര്യമുള്ളതെന്തും പഠിക്കാം.

അറിവ് നേടുക എന്നതിനൊപ്പം ഭാഷാ പ്രാവീണ്യം, വിമർശനാത്മക ചിന്ത, നൈപുണ്യ വികസനം, മൂല്യാധിഷ്ഠിതവും പാരിസ്ഥിതികവുമായ ഉത്തരവാദിത്വം, സംരംഭകത്വം മുതലായവ വിദ്യാർത്ഥികളിൽ വളർത്തി അവരെ ആധുനിക കാലത്തെ തൊഴിലിന് പ്രാപ്തരാക്കും. അതിനുതകുന്ന പാഠ്യ,പാഠ്യേതര പദ്ധതിയാണ് ആവിഷ്കരിച്ചത്. തൊഴിൽ മേഖലകൾക്ക് വേണ്ടി ബിരുദം നേടുന്നതിനേക്കാൾ, സംരംഭകത്വം ഏറ്റെടുക്കാൻ ഉതകുംവിധം കഴിവുകൾ വികസിപ്പിക്കാനാണ് പ്രാമുഖ്യം നൽകുന്നത്.

ഗുണമേന്മയുള്ള പഠനവും പഠനരീതികളും വഴി ഗവേഷണത്തിനും തൊഴിലവസരങ്ങൾക്കും പ്രാധാന്യം നൽകുകയും നവീനമായ അദ്ധ്യാപനരീതിയിലൂടെ വിദ്യാർഥികളുടെ മാനസികവും സാമൂഹികവുമായ പുരോഗതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കരിക്കുലം. നിലവിലെ മാറ്റങ്ങൾ അദ്ധ്യാപനം, പഠനം, മൂല്യനിർണയ രീതികളിലാണെങ്കിൽ അടുത്തഘട്ടത്തിൽ പ്രോഗ്രാമുകളുടെ റീ സ്ട്രക്ചറിങ്ങാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാലുവർഷ ബിരുദ വിദ്യാർഥികൾക്കുള്ള കൈപ്പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കൊളീജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടർ കെ.സുധീർ, മെമ്പർ സെക്രട്ടറി രാജൻ വർഗീസ്, കേരള സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയുള്ള പ്രൊഫ. മോഹനൻ കുന്നുമ്മൽ, ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി കെ അനുരാധ എന്നിവർ സംസാരിച്ചു.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പ​ഠി​ക്കാൻ
2,600​ ​വി​ദേ​ശ​ ​വി​ദ്യാ​ർ​ത്ഥി​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പ​ഠി​ക്കാ​ൻ​ 64​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് 2,600​ ​അ​പേ​ക്ഷ​ക​ൾ​ ​ല​ഭി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 60​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 1,600​ ​അ​പേ​ക്ഷ​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ 2021​ൽ​ 35​ ​രാ​ജ്യ​ങ്ങ​ളി​ലെ​ 1,100,2022​ൽ​ 1,400,2023​ൽ​ 1,600​ ​വി​ദേ​ശ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ണ്ടാ​യി​രു​ന്നു.​ ​ആ​ഫ്രി​ക്ക,​ഇ​റാ​ൻ,​ഇ​റാ​ഖ്,​യെ​മ​ൻ,​ശ്രീ​ല​ങ്ക,​ ​നേ​പ്പാ​ൾ,​ബം​ഗ്ലാ​ദേ​ശ്,​തു​ർ​ക്ക്‌​മെ​നി​സ്ഥാ​ൻ,​താ​ജി​ക്കി​സ്ഥാ​ൻ,​പെ​റു,​ദ​ക്ഷി​ണാ​ഫ്രി​ക്ക,​ബ്രി​ട്ട​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷ​ക​രു​ണ്ട്.​ ​അ​പേ​ക്ഷ​ക​ൾ​ ​ഭൂ​രി​ഭാ​ഗ​വും​ ​കൊ​മേ​ഴ്സ്,​മാ​നേ​ജ്‌​മെ​ന്റ് ​കോ​ഴ്സു​ക​ളി​ലാ​ണ്.​ ​നി​ല​വി​ൽ,​ ​അ​മേ​രി​ക്ക,​കൊ​ളം​ബി​യ,​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​അ​ട​ക്കം​ 43​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 150​ ​വി​ദേ​ശ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഐ.​സി.​സി.​ആ​ർ​ ​സ്‌​കോ​ള​ർ​ഷി​പ്പി​ലൂ​ടെ​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പ​ഠി​ക്കു​ന്നു​ണ്ട്.​ ​നാ​ക് ​എ​+​+​ ​ഗ്രേ​ഡ്,​മി​ക​ച്ച​ ​എ​ൻ.​ഐ.​ആ​ർ.​എ​ഫ് ​റാ​ങ്കിം​ഗ് ​എ​ന്നി​വ​യു​ള്ള​താ​ണ് ​വി​ദേ​ശ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ത്.