p

തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകൾക്ക് പിന്നാലെ എല്ലാ ബിരുദാനന്തര ബിരുദ കോഴ്സുകളും പരിഷ്കരിക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പ്. പരമ്പരാഗത ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ പുതിയ തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കും. പരമ്പരാഗത കോഴ്സുകൾ തൊഴിൽ നൈപുണ്യം ഉറപ്പു വരുത്തുന്ന രീതിയിൽ അടിയന്തരമായി ആധുനികവത്കരിക്കും. ഓരോ ക്യാമ്പസിന്റെയും സവിശേഷത തിരിച്ചറിഞ്ഞ് കോഴ്സ് രൂപകൽപന ചെയ്യുന്നതിൽ കോളേജുകൾക്കും അദ്ധ്യാപകർക്കും കൂടുതൽ സ്വാതന്ത്ര്യം നൽകും. ടീച്ചർ എജ്യുക്കേഷൻ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ബി.എഡ് അടക്കമുള്ള കോഴ്സുകൾ പരിഷ്കരിക്കും.

വിദ്യാർത്ഥികൾക്ക് വേഗത്തിൽ സേവനങ്ങൾ ഉറപ്പു വരുത്തുന്നതിന് സർവകലാശാല നിയമങ്ങളിലും ചട്ടങ്ങളിലും സമഗ്രമായ പരിഷ്കരണം വരുത്തും. ഇതിനായി കെ-റീപ്പ് സോഫ്‌റ്റ്‌വെയർ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥി പ്രവേശനം മുതൽ കോഴ്സ് തിരഞ്ഞെടുക്കൽ, പരീക്ഷാ വിവരങ്ങൾ, സർവകലാശാലാ / കോളേജ് മാറ്റം, മാർക്ക് വിവരങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്ര സോഫ്റ്റ്‌വെയറാണ് കെ-റീപ്പ്. സർവകലാശാലകളിൽ സേവനാവകാശ നിയമം നടപ്പാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടുത്തഘട്ട പരിഷ്കരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ആഗസ്റ്റിൽ അന്താരാഷ്ട്ര കോൺക്ലേവ് നടത്തും.

കാ​ര്യ​വ​ട്ടം​ ​ക്യാ​മ്പ​സി​ൽ​ 16​ ​ബി​രു​ദ​ ​കോ​ഴ്സ് ​തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​കാ​ര്യ​വ​ട്ടം​ ​ക്യാ​മ്പ​സി​ൽ​ ​പ​തി​നാ​റ് ​പ്രോ​ഗ്രാ​മു​ക​ളി​ലാ​യി​ ​നാ​ലു​വ​ർ​ഷ​ ​ഓ​ണേ​ഴ്സ് ​വി​ത്ത് ​റി​സ​ർ​ച്ച് ​ബി​രു​ദ​ ​കോ​ഴ്സു​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​കാ​ര്യ​വ​ട്ടം​ ​ക്യാ​മ്പ​സ്സി​ലെ​ ​ഇ.​എം.​എ​സ് ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഇ​ൻ​ഡ​ക്ഷ​ൻ​ ​പ്രോ​ഗ്രാ​മി​ൽ​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​ആ​ൻ​ഡ് ​കൊ​മേ​ഴ്സ് ​ഡ​യ​റ​ക്ട​ർ​ ​ഹ​രി​കി​ഷോ​ർ​ ​സം​സാ​രി​ച്ചു.​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​കാ​മ്പ​സി​ലെ​ ​എം.​എ​/​എം.​എ​സ് ​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​റോ​സാ​പ്പൂ​വ് ​ന​ല്കി​ ​സ്വീ​ക​രി​ച്ചു.​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​ങ്ങ​ളാ​യ​ ​ജി.​മു​ര​ളീ​ധ​ര​ൻ,​ ​ആ​ർ.​രാ​ജേ​ഷ്,​ ​പ്രൊ​ഫ.​കെ.​ജി.​ ​ഗോ​പ്ച​ന്ദ്ര​ൻ,​ ​മു​ൻ​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​വും​ ​സെ​ന​റ്റ് ​മെ​മ്പ​റു​മാ​യ​ ​ഡോ.​ ​എ​സ്.​ ​ന​സീ​ബ്,​ ​ര​ജി​സ്ട്രാ​ർ​ ​പ്രൊ​ഫ.​കെ.​എ​സ്.​ ​അ​നി​ൽ​കു​മാ​ർ,​ ​സെ​ന്റ​ർ​ ​ഡ​യ​റ​ക്ട​ർ​ ​പ്രൊ​ഫ.​ ​സാം​ ​സോ​ള​മ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗം​ ​പ്രൊ​ഫ.​ ​പി.​എം.​രാ​ധാ​മ​ണി,​ ​ഐ.​ക്യു​ ​എ.​സി​ ​ഡ​യ​റ​ക്ട​ർ​ ​പ്രൊ​ഫ.​ ​ഇ.​ ​ഷാ​ജി,​ ​ക്യാ​മ്പ​സ് ​ഡ​യ​റ​ക്ട​ർ​ ​പ്രൊ​ഫ.​ ​സി.​എ.​ ​ജോ​സു​കു​ട്ടി,​ ​സി.​എ​സ്.​എ​സ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​പ്രൊ​ഫ.​ആ​ർ.​ജ​യ​ച​ന്ദ്ര​ൻ,​ ​റി​സ​ർ​ച്ച് ​ഡ​യ​റ​ക്ട​ർ​ ​പ്രൊ​ഫ.​ആ​ർ.​ബി.​ ​ബി​നോ​ജ് ​കു​മാ​ർ,​ ​പ​ബ്ലി​ക്കേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ടി.​കെ.​സ​ന്തോ​ഷ് ​കു​മാ​ർ,​സ​ർ​വ​ക​ലാ​ശാ​ല​ ​ഡീ​ൻ​മാ​ർ,​വി​വി​ധ​ ​വ​കു​പ്പു​ ​മേ​ധാ​വി​ക​ൾ,​പ്രൊ​ഫ​സ​ർ​മാ​ർ​ ​എ​ന്നി​വ​ർ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​എ​ഴു​ത്തു​കാ​രി​ ​ഡോ.​ ​ഖ​ദീ​ജാ​ ​മും​താ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് ​സം​വ​ദി​ക്കും.