ആറ്റിങ്ങൽ: കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ പ്രാബല്യത്തിൽ ലഭ്യമാക്കാൻ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.സംസ്ഥാന സെക്രട്ടറി രാകേഷ് കമൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സി.ഷാജി അദ്ധ്യക്ഷത വഹിച്ചു.ഷംനാദ് കല്ലറ,സി.വിജയകുമാർ,ഷാബുജാൻ,ഷിഹാബുദീൻ,ജി.ഹരികുമാർ,ബി.സജിമോൻ,എ.ആർ.അജിത്,മനോഷ് കുറുപ്പ്, ശംഭു മോഹൻ തുടങ്ങിയവർ സംസാരിച്ചു.