photo1

പാലോട്:പെരിങ്ങമ്മല പഞ്ചായത്തിലെ മാന്തുരുത്തി ചെറുമലകുന്ന് അനധികൃതമായി ഇടിച്ചുനിരത്തി പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കത്തിൽ നിന്നും സ്വകാര്യ കമ്പനി പിന്മാറണമെന്നും, ചെറുമലക്കുന്ന് അനധികൃതമായി ഇടിച്ചുനിരത്തിയ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മാന്തുരുത്തിയിൽ നിന്ന് പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പരിസ്ഥിതി പ്രവർത്തകനും ഗ്രീൻ റിപ്പോർട്ടർ ചീഫ് റിപ്പോർട്ടറുമായ ഇ.പി.അനിൽ ഉദ്ഘാടനം ചെയ്തു. ജനകീയ സമരസമിതി സെക്രട്ടറി പ്ലാമൂട് അജി സ്വാഗതം പറഞ്ഞു. സമരസമിതി പ്രസിഡന്റ് ജി.ബി.വേണു അദ്ധ്യക്ഷനായിരുന്നു.സി.പി.എം നേതാവ് പി.എസ്.മധു,കോൺഗ്രസ് നേതാവ് ആനാട് ജയൻ,ബി.ജെ.പി ജില്ലാ ട്രഷറർ എം.ബാലമുരളി,മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ.സാജൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത പ്രിജി,സമരസമിതി ജനറൽ കൺവീനർ അജിത് പെരിങ്ങമ്മല,സമരസമിതി കൺവീനർമാരായ ആൽബർട്ട്,പ്രഫുല ഘോഷ്,രാജേന്ദ്രൻ ആശാരി,നരേന്ദ്രൻ നായർ,സാലി പാലോട്,സലിം പള്ളിവിള,നസീമ ഇല്യാസ്,പാലോട് ശ്രീകണ്ഠൻ,സുധീർ ഷാ പാലോട്,താന്നിമൂട് ഷംസുദീൻ,ഇല്യാസ് കുഞ്ഞ് താന്നിമൂട് എന്നിവർ സംസാരിച്ചു.