vld-1

വെള്ളറട: ആറാട്ടുകുഴി -കൂതാളി റോഡിൽ വൻ കുഴികൾ കാരണം യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് വാഹനയാത്രക്കാർ.ആറാട്ടുകുഴിയിൽ നിന്ന് കൂതാളിക്ക് എത്തുന്നതിനുമുമ്പ് റോഡ് പൂർണമായും തകർന്ന് വെള്ളം കെട്ടിനിൽക്കുന്നതുകാരണം ഇരുചക്രവാഹന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അമ്പൂരിയിലേക്കും പന്നിമലയിലേക്കും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കാൽനടയാത്രക്കാർക്ക് ഇതുവഴി നടന്നു പോകാൻപോലും കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി ന‌ടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.