പൂവാർ: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്,സംയോജിത ശിശുസംരക്ഷണ പദ്ധതി,ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തിരുവനന്തപുരം,ചപ്പാത്ത് ശാന്തിഗ്രാം എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ‘കാവൽ പ്ലസ് ’ പദ്ധതിയുടെ കേസ് വർക്കർ (സ്ത്രീ) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് എം.എസ്.ഡബ്ല്യു - മെഡിക്കൽ ആൻഡ് ഫിസിയാട്രി ബിരുദവും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ശമ്പളം: 22,000/- രൂപ. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ kavalplussanthigram@gmail.com എന്ന ഇ.മെയിലിൽ അയയ്ക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 6. ഫോൺ; 9605946401, 8281225125,ഹെൽപ്പ് ലൈൻ: 8156980450.