വർക്കല: പുഴക്കടവ് പമ്പ്ഹൗസിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും രഘുനാഥപുരം വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനാലും ബുധൻ,വ്യാഴം,വെള്ളി ദിവസങ്ങളിൽ വർക്കല സബ്ഡിവിഷൻ പരിധിയിൽ വരുന്ന ചെമ്മരുതി,ഇടവ,ഇലകമൺ,വെട്ടൂർ,ചെറുന്നിയൂർ എന്നീ പഞ്ചായത്തുകളിലും വർക്കല നഗരസഭയിലും കുടിവെള്ളവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അസി.എൻജിനിയർ അറിയിച്ചു.