നെടുമങ്ങാട് : ആസാം റൈഫിൾസിന് ലഭിച്ചിരുന്ന ഗ്യാലന്ററി അവാർഡുകളിലൊന്നായ സേനാ മെഡൽ നിറുത്തലാക്കിയത് പുന:സ്ഥാപിക്കണമെന്നും ഡൂവൽ കമാണ്ട് അവസാനിപ്പിച്ച് ആസാം ഫൈസിനെ പൂർണമായും പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ കൊണ്ടു വരണമെന്നും അഖിലേന്ത്യ ആസാം റൈഫിൾസ്എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും ആവശ്യപ്പെട്ടു. പ്രസിഡന്റ് റിട്ട. സുബേദാർ മേജർ ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി റിട്ട.സുബേദാർ വി. ടി നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. വിജയൻ റിപ്പോർട്ടും ട്രഷറർ പ്രസീദ്‌കുമാർ വരവുചെലവു കണക്കും എസ്.ഹരിദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.മുതിർന്ന വിമുക്തഭടന്മാരെ ആദരിച്ചു.എസ്.എസ്.എൽ.സി, പ്ലസ്‌ടു, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.നാഷണൽ ട്രഷറർ വേണുഗോപാലൻ നായർ, സ്റ്റേറ്റ് സെക്രട്ടറി പി.കെ.രഘു,യൂണിറ്റ് വൈസ് പ്രസിഡന്റ് ജി.അശോക കുമാർ എന്നിവർ സംസാരിച്ചു.