പാറശാല:പാറശാല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗവ.എൽ.പി സകൂളിലെ കുട്ടികൾക്കായി നടപ്പാക്കുന്ന സൗജന്യ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്‌ഘാടനം ചെയ്തു.ആലത്തോട്ടം ഗവ.എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു.പദ്ധതിപ്രകാരം പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഗവ.എൽ.പി സ്‌കൂളുകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ പ്രഭാത ഭക്ഷണം നൽകും.ഗ്രാമപഞ്ചയാത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വീണ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അനിതാറാണി,പി.ടി.എ പ്രസിഡന്റ് തുഷാര ആർ.എസ്,പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ ജോൺ സേവ്യർ എന്നിവർ സംസാരിച്ചു.