k

മേയറുടേത് അഹങ്കാരം നിറഞ്ഞ പെരുമാറ്റം

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന് തലസ്ഥാനത്തെ ചില ബിസിനസുകാരുമായുള്ള ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്ന വിമർശനംജില്ലാ കമ്മറ്റി യോഗത്തിലുയർന്നു.

അമിത് ഷായുടെ മകനെയും കാറിൽ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധം. പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഇയാൾ പാർട്ടി പത്രം പോലും എടുക്കാൻ സന്നദ്ധനായില്ല.സ്പീക്കർ നിരന്തരം ഈ മുതലാളിയുടെ വീട്ടിൽ പോകുന്നത് എന്തിനാണെന്ന ചോദ്യവും ഉയർന്നു.

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും, പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും വിമർശനമുയർന്നു. കെ.എസ്ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയറും കുടുംബവും നടുറോഡിൽ കാണിച്ചത് ഗുണ്ടായിസമാണ്. ബസ്സിലെ മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ മേയറുടെ ഭർത്താവ് സച്ചിൻ ദേവിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടു പേരും പക്വത കാണിച്ചില്ല. മോശമായ കോർപറേഷൻ ഭരണം എതിരാളികൾക്കു ഗുണകരമായി. ധാർഷ്ട്യം കാണിക്കുന്ന മുതിർന്ന നേതാക്കളെ അനുകരിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറി. മേയർക്ക് തെറ്റു തിരുത്താൻ

അന്ത്യശാസനം നൽകാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അഭാവത്തെയും അംഗങ്ങൾ വിമർശിച്ചു.. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് കരമന ഹരി പറഞ്ഞു. മുതലാളിയുടെ പേര് പറയാതെ വെറുതെ ആരോപണം ഉന്നയിക്കരുതെന്ന് സംസ്ഥാന സെക്രട്ടേറയറ്റംഗം എം.സ്വരാജ് താക്കീത് നൽകി. മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും വിമർശന വിധേയരായി.

മുഖ്യമന്ത്രിയുടെയും മറ്റു ചില മന്ത്രിമാരുടെയും വീടുകളിൽ നിത്യസന്ദർശകരായ ചില പ്രമാണിമാരുടെ വിവരങ്ങൾ വിമർശിച്ചവർ തന്നെ എം.സ്വരാജിനോടു പിന്നീട്

പറഞ്ഞതായാണു വിവരം. നിലവിലെ വോട്ടിംഗ് നില പരിശോധിച്ചാൽ കോർപറേഷൻ ഭരണം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് പല അംഗങ്ങളും ചൂണ്ടിക്കാട്ടി. ഏതു കണക്കു വച്ചാണ്

ഇങ്ങനെ പറയുന്നതെന്നു ചർച്ചയ്ക്കുള്ള മറുപടിയിൽ ജില്ലാ സെക്രട്ടറി വി.ജോയി ചോദിച്ചത് തർക്കത്തിനും വഴി വച്ചു.