photo

നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയന് കീഴിലുള്ള പഴകുറ്റി ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുദീപം മൈക്രോ ഫിനാൻസ് യൂണിറ്റ് വാർഷികാഘോഷം യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് കൺവീനർ ശാലിനിയുടെ അദ്ധ്യക്ഷതയിൽ ജോയിന്റ് കൺവീനർ കലാകുമാരി സ്വാഗതം പറഞ്ഞു.റിപ്പോർട്ടും കണക്കും അംഗീകരിച്ചു.ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച ജവാൻ വിഷ്ണുവിന് ആദരാഞ്ജലി അർപ്പിച്ചു.കമ്മിറ്റിയംഗം സ്വപ്ന സാഗർ അനുശോചനപ്രമേയം അവതരിപ്പിച്ചു. യൂണിയൻ ഭരണസമിതി അംഗങ്ങളായ ഗോപാലൻ റൈറ്റ്,സുരേഷ് കുമാർ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് എസ്.ലതകുമാരി,സെക്രട്ടറി കൃഷ്ണ റൈറ്റ്,കമ്മിറ്റി അംഗങ്ങളായ ഷീല.എസ്,സുനിത.ജെ.ടി,ശാഖാ സെക്രട്ടറി രാജേഷ് കുമാർ,വൈസ് പ്രസിഡന്റ് രമേശ് തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് അംഗം രതികല നന്ദി പറഞ്ഞു.