kollayil-panchayath

പാറശാല:ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുമായി കൊല്ലയിൽ പഞ്ചായത്ത്. പഞ്ചായത്തിലെ 16 വാർഡുകളിലായി 80000 ജൈവ പച്ചക്കറിത്തൈകളാണ് 800 വനിതാ കർഷകർക്കായി വിതരണം ചെതത്.പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ് നവനീത്കുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എസ്.സന്ധ്യ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്.അനില,അസിസ്റ്റന്റ് സെക്രട്ടറി അശോക് കുമാർ,കുടുംബശ്രീ ചെയർപേഴ്സൺ എസ്.സുശീല,കൃഷി ഓഫീസർ ഷീൻ ജോൺസ്,എൻ.ആർ.ജി.എസ് ഓവർസിയർമാരായ വിജയദാസ്, ജയകുമാർ എന്നിവർ സംസാരിച്ചു.