തിരുവനന്തപുരം: കരമന ഗ്രാമ ബ്രാഹ്മണ സമുദായത്തിന്റെ ഗോമത്യമ്പ സമേത സത്യവാഗീശ്വര സ്വാമി ക്ഷേത്രത്തിലെ ജീർണോദ്ധാരണ അഷ്ടബന്ധ നവീകരണ കലശ മഹോത്സവത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് കാർമ്മിക ആചാര്യൻ ക്ഷേത്രതന്ത്രി സുന്ദര ശർമ്മ, ഗ്രാമ പുരോഹിതൻ വൈദ്യനാഥശർമ എന്നിവർക്ക് കരമന കൃഷ്ണൻ കോവിലിൽ സ്വീകരണം നൽകി. 99 വയസായ ശിവരാമകൃഷ്ണയ്യരുടെ അനുഗ്രഹം വാങ്ങിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കൗൺസിലർമാരായ കരമന അജിത്, മഞ്ജു എന്നിവരെ ആദരിച്ചു. കൃഷ്ണൻ കോവിൽ സംഘം ട്രസ്റ്റ് ഭാരവാഹികളായ ചിദംബരം, കൃഷ്ണമൂർത്തി, അഡ്വ. എസ്.മഹേഷ്, ഡോ. വി.സാഹസ്രനാമം, എസ്.ബി.ഐ റിട്ടയേർഡ് ചീഫ് ജനറൽ മാനേജർ എസ്.ആദികേശവൻ, സത്യവാഗീശ്വര വാദ്യാർ സമുദായ അദ്ധ്യക്ഷൻ എച്ച്.ഗണേഷ്, സെക്രട്ടറി എസ്.ശങ്കരനാരായ അയ്യർ, ട്രഷറർ പി.പദ്മനാഭ അയ്യർ, വൈസ് പ്രസിഡന്റ് ശങ്കര സുബ്രഹ്മണ്യ അയ്യർ, ജോയിന്റ് സെക്രട്ടറി ബി.കൃഷ്ണമൂർത്തി, മറ്റ് സമുദായാംഗങ്ങൾ, കേരള ബ്രാഹ്മണ സഭ ജനറൽ സെക്രട്ടറി എം.ശങ്കരനാരായണൻ, ജില്ല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.