പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ഹസ്തം പദ്ധതി പ്രകാരമുള്ള സ്പീച്ച് ബിഹേവിയർ ഒക്കുപ്പേഷൻ തെറാപ്പി സെന്ററിലേക്ക്- ദിവസ വേതാനാടിസ്ഥാനത്തിൽ ഒക്കുപ്പേഷൻ തെറാപ്പിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30ന് പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.