പാറശാല: അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി(ഇസ്കോൺ) തിരുവനന്തപുരം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ശ്രീ ജഗന്നാഥ രഥോത്സവം 6ന് പാറശാല നെടുവാൻവിളയിൽ നടക്കും.രഥയാത്ര ഉച്ചയ്ക്ക് 2ന് പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കും.വൈകിട്ട് 3ന് രഥയാത്ര മഹോത്സവം ആരംഭിക്കും.വൈകിട്ട് 6ന് രഥം ക്ഷേത്രത്തിൽ തിരികെയെത്തും.തുടർന്ന് ആത്മ്മീയ പ്രഭാഷണം,ആരതി,കലാപരിപാടികൾ,പ്രാസാദ വിതരണം എന്നിവ നടക്കും.