i

പോത്തൻകോട്: ശ്രീനാരായണ ദർശനം ജനകീയമാക്കാനും പ്രചരിപ്പിക്കാനും ശ്രമിച്ചവരിൽ സ്വാമി ശാശ്വതികാനന്ദയുടെ പങ്ക് വളരെ വലുതാണെന്ന് മന്ത്രി ജി.ആർ. അനിൽ. ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാമി ശാശ്വതികാനന്ദ സ്മരണാഞ്ജലിയും സർവമത സമ്മേളനവും കുമാരനാശാൻ ചരമ ശതാബ്ദി ചടങ്ങും വാവറമ്പലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രഗത്ഭർക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. ശാന്തിദൂത് പുരസ്കാരം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ഗുരുദർശന പുരസ്കാരം ചേങ്കോട്ടുകാേണം എസ്.എൻ പബ്ലിക് സ്കൂൾ സെക്രട്ടറി എ.എസ്.രാജേന്ദ്രനും മതാതീത പുരസ്കാരം സപ്സ് വിംഗ്സ് കമ്പനി എം.ഡി സുനിൽകുമാറും സാഹിത്യ പുരസ്കാരം. ജയൻ പാേത്തൻകോടും ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ സ്വാഗതവും ടി.തുളസീധരൻ നന്ദിയും പറഞ്ഞു. ചെയർമാൻ കെ.എസ്.ജ്യോതി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ. വിനോദ് സൗത്ത് ഇന്ത്യൻ , ഡോ. ബി.സീരപാണി, അയിലം ഉണ്ണിക്കൃഷ്ണൻ, അഡ്വ. അജന്ത കുമാർ, ജയൻ പോത്തൻകോട്, ഡോ. ബി.വിജയൻ, വാർഡ് മെമ്പർമാരായ അഭിൻദാസ്, വർണ്ണലതീഷ്, ശശികല, കരിക്കകം ബാലചന്ദ്രൻ, ബാബു സുശ്രുതൻ തുടങ്ങിയവർ സംസാരിച്ചു. കുമാരനാശാൻ കവിതകൾ കാഥികൻ ആലപ്പി രമണൻ അവതരിപ്പിച്ചു. ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും നിർദ്ധനർക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.