തിരുവനന്തപുരം : ശ്രീനാരായണഗുരുവിന്റെ മതാതീത ദർശനങ്ങൾ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിന് മഹത്തായ സംഭാവനകൾ നൽകിയ സന്യാസിവര്യനാണ് സ്വാമി ശാശ്വതികാനന്ദയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ശാശ്വതികാനന്ദ സ്വാമി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച സ്വാമി ശാശ്വതികാനന്ദയുടെ സമാധി വാർഷികവും അവാർഡ് ദാനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏകത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾക്ക് ശക്തമായ പ്രചാരണമാണ് അദ്ദേഹം നടത്തിയത്. എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഗുരുദർശനം പ്രാപ്യമാക്കുകയും ആത്മീയ ഐക്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
വി.ജോയ് എം.എൽ.എ, മുൻ മന്ത്രി സി.ദിവാകരൻ,ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി, കിളിമാനൂർ ചന്ദ്രബാബു, ഡോ.എം.ആർ.യശോധരൻ, അമ്പലത്തറ ചന്ദ്രബാബു, അരുവിപ്പുറം ഡി.ശ്രീകുമാർ, അശോകൻ ശാന്തി , ഡി.സജുലാൽ, പ്രതിഭാ അശോകൻ, ഡോ. കെ.സുശീല, ഷിബു.വി.എസ്, കെ.ജയധരൻ, മുഹമ്മദ് ഹുസൈൻ സേട്ട്, കരുമം സുരേന്ദ്രൻ,പി.ജി. ശിവബാബു,എസ്.വിജയൻ എന്നിവർ സംസാരിച്ചു.ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്.ശിവരാജൻ സ്വാഗതവും ജനറൽ സെക്രട്ടറി പ്രസാദ്.എസ് നന്ദിയും പറഞ്ഞു.
ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ, നിംസ് എം.ഡി എം.എസ്.ഫൈസൽഖാൻ, എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ്, ബാലാജി സിദ്ധാർത്ഥ്, സി.അനിൽലാൽ, ശാശ്വത് .കെ.ബി എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.