പാറശാല: കൊറ്റാമം (കൊറ്റിയാർമംഗലം) ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠാ വാർഷികം ആരംഭിച്ചു.4 വരെ തുടരും.എന്നും രാവിലെ 5.30ന് നെയ്യഭിഷേകം,തുടർന്ന് അഷ്ടാഭിഷേകം,അഷ്ടദ്രവ്യ മഹാഗണപതി ഹോമം,6.30ന് ഉഷപൂജ,9ന് മൃത്യുഞ്ജയ ഹോമം,10ന് കലശപൂജ,11ന് നാഗർപൂജ,ഉച്ചയ്ക്ക് 12.30ന് ദേവിക്ക് കുങ്കുമാഭിഷേകം,വൈകിട്ട് 6.30ന് ചുറ്റുവിളക്കും വിശേഷാൽ പൂജയും അലങ്കാര ദീപാരാധനയും,7.30ന് ഭഗവതിസേവ,9ന് അത്താഴ പൂജയെ തുടർന്ന് ഹരിവരാസനം,ഇന്ന് രാവിലെ 11 നാഗർപൂജ,വൈകിട്ട് 5.15ന് ഐശ്വര്യപൂജ,7ന് ഭജന.നാളെ വൈകിട്ട് 5.15ന് ശാസ്തനാമജപം,7ന് ആഴിപൂജ,8ന് പുഷ്‌പാഭിഷേകം,രാത്രി 7ന് നൃത്തം.4ന് രാവിലെ 8ന് സുദർശന ഹോമം,10.30ന് കളത്തിൽ പൊങ്കാല,11.30ന് മതപ്രഭാഷണം,വൈകിട്ട് 5ന് തിരുവാഭരണ ഘോഷയാത്ര പൊന്നംകുളം ദേവീക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കും.വൈകിട്ട് 6ന് സോപാന സംഗീതം,7ന് ഗണപതിക്ക് അപ്പച്ചാർത്ത്,8ന് പുഷ്‌പാഭിഷേകം, രാത്രി 7ന് നാടൻപാട്ട്.ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 1 ന് അന്നദാനം,വൈകിട്ട് 7.15ന് സായാഹ്‌ന ഭക്ഷണം എന്നിവയുണ്ടാകും.