sut

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ ഡ‌ോക്ടേഴ്സ് ദിനം ആചരിച്ചു.

ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ കേണൽ രാജീവ് മണാളിന്റെ അദ്ധ്യക്ഷതയിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.കെ.പി.പൗലോസ്,റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ.എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആശുപത്രിയുടെ വിജയത്തിനും രോഗികളുടെ ക്ഷേമത്തിനും നൽകിയ സംഭാവനകൾ മുൻനിറുത്തി വിവിധ ഡിപ്പാർട്ട്മെന്റുകളെയും ഡി.എൻ.ബി പാസായവരെയും ചടങ്ങിൽ ആദരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.വി.രാജശേഖരൻ നായർ (ബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി),ഡോ.ശ്രീരേഖ പണിക്കർ (സീനിയർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്),ഡോ.എസ്.രാജലക്ഷ്മി (കാർഡിയോളജി വിഭാഗം മേധാവി),ഡോ.എസ്.പ്രമീളാ ദേവി (സീനിയർ കൺസൾട്ടന്റ് ജനറൽ സർജൻ) തുടങ്ങിയവർ പങ്കെടുത്തു.