ഉള്ളൂർ: ആർ.എസ്.പി മുൻ ജില്ലാ സെക്രട്ടറി സത്യപാലന്റെ നിര്യാണത്തിൽ കടകംപള്ളി ലോക്കൽ കമ്മിറ്റി അനുശോചിച്ചു.കരിക്കകം സുരേഷിന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ഇറവുർ പ്രസന്നകുമാർ,കേന്ദ്ര സമിതി അംഗം കെ.എസ്.സനൽകുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി ചെറുവയ്ക്കൽ പത്മകുമാർ,എൻ.അജിത് കുമാർ,ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം സുരേഷ് കുമാർ,ഇന്ദുലാൽ,അജയകുമാർ,സുനിൽകുമാർ,അനീഷ് അശോകൻ,ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.