വെഞ്ഞാറമൂട്:കാവറ ഭഗവതി ക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെയും ഉപദേവതമാരുടെയും പുന:പ്രതിഷ്ഠ 7ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുംഭാഗാനന്ദയുടെ സാനിദ്ധ്യത്തിൽ ക്ഷേത്ര തന്ത്രി മനോജ്,ക്ഷേത്ര മേൽശാന്തി അഭിമന്യൂ എന്നിവരുടെ നേതൃത്വത്തിൽ നടക്കും.7ന് വൈകിട്ട് 5ന് നടക്കുന്ന കാര്യപരിപാടി ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ഷാജി സ്വാഗതം പറയും.ബി.എസ്.ബാലചന്ദ്രൻ ക്ഷേത്ര സമർപ്പണം നടത്തും.നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ,വാർഡംഗം ഹസീന സോമൻ എന്നിവർ പങ്കെടുക്കും.ക്ഷേത്രം വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ നന്ദി പറയും '