കല്ലമ്പലം: കരവാരം പഞ്ചായത്തിലെ പട്ട്‌ള നിവാസികളുടെ യാത്രാ ദുരിതം പരിഹരിക്കുക,ബി.ജെ.പി ഭരണസമിതി നിറുത്തലാക്കിയ പരവൂർ പുഴ കടത്ത് തോണി പുനഃസ്ഥാപിക്കുക
എന്നീ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മുല്ലശേരി ജംഗ്ഷനിൽ ധർണ നടത്തി.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി. മുരളി ഉദ്ഘാടനം ചെയ്തു.സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഒ.എസ്. അംബിക എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.കെ.സുഭാഷ് സ്വാഗതവും എസ്.മധുസൂദനകുറുപ്പ് നന്ദിയും പറഞ്ഞു.ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ,നേതാക്കളായ സജീർ രാജകുമാരി, എസ്.എം. റഫീഖ് തുടങ്ങിയവർ സംസാരിച്ചു.