നെയ്യാറ്റിൻകര: കേരള എൻ.ജി.ഒ അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശമ്പള പരിഷ്കരണ ദിനത്തോടനുബന്ധിച്ച് പ്രതിഷേധ ധർണ നടത്തി.പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ അനുവദിക്കുക,ആറു ഗഡു ( 19 ശതമാനം) ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തി​ന്റെ ഭാഗമായി നെയ്യാറ്റിൻകര റവന്യൂ ടവറിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ. നെയ്യാറ്റിൻകര നഗരസഭാ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.പ്രസന്നകുമാർ,സജി.എസ്.എസ്,ഷാജി.എസ്,ബിജു.എസ്.വി,ചമ്പയിൽ സുരേഷ്,വി.സി.ഷൈജി ഷൈൻ,ആർ.കെ.ശ്രീകാന്ത്,കെ.വർഗീസ്,ഷിജിത് ശ്രീധർ,മനു ലാൽ.എസ്.എസ്,ശ്രീജിനു,ജയ് സിംഗ്,വിനോദ് കുമാർ,അനിൽകുമാർ,പി.എസ്.അജയാക്ഷൻ,അജിത് കുമാർ.വി,ബിജുകുമാർ എസ്.ആർ,ഷിബു.എസ്,പുളിങ്കുടി സജി,സെൻസൻ,സുജകുമാരി,ബിനു.എം,ബിനു.എസ് എന്നിവർ നേതൃത്വം നൽകി.