നെയ്യാറ്റിൻകര: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഹനീഫ റാവുത്തർ ഉദ്ഘാടനം ചെയ്തു.സർവീസ് കൗൺസിൽ നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് എൻ.അയ്യപ്പൻ നായർ അദ്ധ്യക്ഷനായി.സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ നേതാക്കളായ കെ.എൽ.സുധാകരൻ,പ്രൊഫ.എം.ചന്ദ്രബാബു,കുന്നിയോട് രാമചന്ദ്രൻ,എൽ.ശശികുമാർ,വി.എസ്.പ്രേമകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി എൻ.അയ്യപ്പൻ നായർ (പ്രസിഡന്റ്),പ്രൊഫ.എം.ചന്ദ്രബാബു,എസ്,പ്രേമകുമാരൻ നായർ(വൈസ് പ്രസിഡന്റുമാർ),കുന്നിയോട് രാമചന്ദ്രൻ (സെക്രട്ടറി),എ.കൃഷ്ണകുമാർ,വി.മഹിപാൽ (ജോയിന്റ് സെക്രട്ടറിമാർ),എൽ.ശശികുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.