തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ അനശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് കോട്ടയം സ്വദേശി സജി.എം.എബ്രഹാം.രണ്ട് മാസമായിട്ടും സപ്ളൈകോ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതിൽ പ്രതിഷേധിച്ചാണ് നിരാഹാര സമരം.ഈ പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 24ന് കോട്ടയം സപ്ളൈകോ ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു.തുടർന്ന് മന്ത്രി ജി.ആർ.അനിൽ 5 ദിവസത്തിനകം പണം നൽകാമെന്ന് ഉറപ്പ് നൽകി.എന്നാൽ നാൾ ഇതുവരെയായിട്ടും പണം ലഭിക്കാത്തതിനാലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.