നിലമാംമൂട്: ബി.ജെ.പി കാരക്കോണം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും ശനിയാഴ്ച വൈകിട്ട് 4ന് കാരക്കോണത്ത് നടക്കും.സജി വർണ്ണയുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്​ ഉദ്ഘാടനം ചെയ്യും.അഡ്വ.മഞ്ചവിളാകം പ്രദീപ്,​അരുവിയോട് സജി​ തുടങ്ങിയവർ സംസാരിക്കും.