പാലോട്: അഡ്വ.ഡി.കെ.മുരളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച തോമസ് സ്മാരക പേരയം ഖാദി നൂൽപ്പ് നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉപഹാര സമർപ്പണം നടത്തും.ജി.കോമളം,ശൈലജാ രാജീവൻ,എസ്.മിനി,സോഫി തോമസ്,രാധാ ജയപ്രകാശ്,ദീപ മുരളി,പുഷ്കല കുമാരി,താരാ മോൾ തുടങ്ങിയവർ സംസാരിക്കും.ഡോ.കെ.എ.രതീഷ് സ്വാഗതവും കുമാരി സുനി നന്ദിയും പറയും.