photo

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ ഓണക്കാലം ലക്ഷ്യമാക്കിയുള്ള പച്ചക്കറി - പുഷ്പക്കൃഷികൾക്ക് തുടക്കമായി.പതിനഞ്ച് ഏക്കറോളം വരുന്ന ഭൂമിയിലാണ് കാർഷിക കർമ്മ സേനാംഗങ്ങൾ ഉൾപ്പെടെയുള്ള കർഷകർ കൃഷിഭവന്റെ നേതൃത്വത്തിൽ സൂര്യകാന്തി,ചേന്തി,പച്ചക്കറിക്കൃഷി എന്നിവ ഒരുക്കുന്നത്.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,വാർഡ് അംഗം വിനിത ഷിബു,കൃഷി ഓഫീസർ അതിഭ,ആനക്കുഴി ചന്ദ്രൻ,മീൻമുട്ടി സുരേന്ദ്രൻ,നന്ദിയോട് സതീശൻ,ഉദയ തുടങ്ങിയവർ പങ്കെടുത്തു.