തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണലിന്റെ ഈ വർഷത്തെ ഡയബറ്റിക് ഡീറ്റെക്ഷൻ മെഗാ മെഡിക്കൽ പ്രോജക്ടുകളുടെ ജില്ലാതല ഉദ്ഘാടനവും ഡോക്ടേഴ്സ് ഡേ ആഘോഷവും വിഴിഞ്ഞം ലയൺസ് ക്ലബ്,ആഴിമല ദേവസ്വം ട്രസ്റ്റ്,വിഴിഞ്ഞം ജനമൈത്രി പൊലീസ്,നിംസ് മെഡിസിറ്റി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്,കേരള സാമൂഹ്യ സുരക്ഷാമിഷൻ എന്നിവരുടെ സഹകരണത്തോടെ നടന്നു. ഡിസ്ട്രിക്ട് ഗവർണർ എം.എ.വഹാബ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ എ.കെ.അബ്ബാസ് നിർവഹിച്ചു. ക്ഷേത്രം ദേവസ്വം പ്രസിഡന്റ് എസ്.രാജേന്ദ്രൻ അദ്ധ്യക്ഷനായി. ലയൺസ് ഇന്റർനാഷണൽ സതേൻ ഏരിയാ മാനേജർ വിനോദ് കുമാർ സ്വാഗതവും വിഴിഞ്ഞം ക്ലബ് പ്രസിഡന്റ് സിബി മൈക്കിൽ നന്ദിയും പറഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ വിനോദ്.പി മുഖ്യപ്രഭാഷണം നടത്തി.ഡയബറ്റിക് ഡീറ്റെക്ഷൻ ചീഫ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ അഡ്വക്കേറ്റ് ആർ.വി.ബിജു,ചീഫ് സെക്രട്ടറി പ്രോജക്ടസ് സേതുമാധവൻ,റീജിയൺ ചെയർപേഴ്സൺ ഫ്രാങ്ക്‌ളിൻ,അഡ്വക്കേറ്റ് ഷാജി,സോൺ ചെയർ പേഴ്സണായ രതീഷ് കുമാർ, ജസ്റ്റിൻ,ക്ലബ് സെക്രട്ടറി ശോഭനകുമാർ,ട്രഷറർ ജയകുമാർ,ക്ലബ് വൈസ് പ്രസിഡന്റുമാരായ നന്ദു കസവുകട,അഡ്വ.രാജീവ്,ക്ലബ് പ്രോജക്ട് കോഓർഡിനേറ്റർ അഭിലാഷ്,വിഴിഞ്ഞം സി.ആർ.ഒ ജോൺ,ക്ഷേത്രം ജനറൽ സെക്രട്ടറി എൻ.വിജയകുമാർ,വൈസ് പ്രസിഡന്റ് കെ.മുരുകൻ,ക്ലബ് ഡയറക്ടർ ബോർഡ് അംഗങ്ങളായ മണ്ണിൽ മനോഹരൻ,അരുൺ.പി,സതീശൻ, സദാശിവൻ,അരുൺ.പി.എസ്,ജയപ്രസാദ്,രതീഷ്.കെ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ക്ലബ് അംഗങ്ങളായ ഡോ.സാജിദ്,ഡോ.നിരഞ്ജന ആനന്ദ്,ഡോ.പ്രീയേന്തു അരുൺ,ഡോ.ഷാജികുട്ടി,ഡോ.പ്രജിത്,ഡോ.റിങ്കു,ഡോ.അലിഫ്, നിംസ് മെഡിസിറ്റി ഡോക്ടർമാരായ ഡോ.അഖിജ വിജയൻ,ഡോ.അശ്വതി എന്നിവരെ ആദരിച്ചു