കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ,വർക്കർ തസ്തികയിലേക്ക് എത്രയും വേഗം നിയമനം നടത്തണമെന്ന് കായിക്കര കോൺഗ്രസ് കൂട്ടായ്മ ഗവർണർക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നൽകി.അപേക്ഷ സ്വീകരിച്ചിട്ട് മൂന്നുമാസമായി.എന്നാൽ നാളിതുവരെ ഇന്റർവ്യൂ നടത്തിയിട്ടില്ല.എത്രയും വേഗം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഇന്റർവ്യൂ നടത്തി നിയമനം നടത്തണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.