വർക്കല: വിദ്യാ-ദിശ വർക്കല നിയോജക മണ്ഡലം മികവുത്സവം പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മണ്ഡലത്തിലെ സ്കൂളുകളിലുള്ള വിദ്യാർത്ഥികളെ അനുമോദിക്കലും ഗ്രന്ഥശാലകൾക്കും സ്കൂളുകൾക്കും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തക വിതരണവും 5ന് വൈകിട്ട് 3ന് വർക്കല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.