rappakal-strike-

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുതലപ്പൊഴിയിൽ ഇതിനോടകം 73 മരണങ്ങൾ നടന്നു. അശാസ്ത്രീയ ഹാർബർ നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണം. മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അർഹതയില്ലാത്തവരുടെ കൈകളിലേക്ക് എത്തുകയാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുനിൽ പെരുമാതുറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി പ്രസിഡന്റ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ വർക്കല കഹാർ, തോന്നയ്ക്കൽ ജമാൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ.ആനന്ദ്, കെ.എസ്.അജിത് കുമാർ, അഡ്വ. വി.കെ.രാജു, ജെഫേഴ്സൺ, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.ആർ.അഭയൻ, എം.എസ്.നൗഷാദ്, ഓമന, കിഴുവിലം ബിജു, എച്ച്.പി.ഹാരിസൺ, ജയചന്ദ്രൻ, അബ്ദുൽ ജബ്ബാർ, മൻസൂർ മംഗലപുരം, ഉദയകുമാരി, കോൺഗ്രസ് നേതാക്കളായ സജിത്ത് മുട്ടപ്പലം, മഹിൻ എം.കുമാർ, ജോയി, ബൈജു എന്നിവർ പങ്കെടുത്തു.

അനിശ്ചിതകാല സമരം ആരംഭിച്ചു

നേതാക്കളായ അഡ്വ. എസ്.കൃഷ്ണകുമാർ, ബി.എസ്.അനൂപ്, മോനി ശാർക്കര, മുനീർ പെരുമാതുറ, ജോയി ലോറൻസ് എന്നിവരാണ് അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കെടുക്കുന്നത്.