toilet

വക്കം: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ടോയ്‌ലെറ്റ് പൂട്ടിക്കിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അടുത്തിടെയാണ് റെയിൽവേ ടോയ്‌ലെറ്റ് ബ്ലോക്കുകളുടെ നടത്തിപ്പവകാശം ലേലത്തിൽ നൽകിയത്.എന്നാൽ കോൺട്രാക്ട് എടുത്തയാൾ ഈ ടോയ്‌ലെറ്റുകൾ കൃത്യമായി തുറന്നു പ്രവർത്തിപ്പിക്കാൻ തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. കോൺട്രാക്ടെടുത്ത് ആദ്യദിനങ്ങളിൽ ടോയ്‌ലെറ്റ് ബ്ലോക്ക് ശുചീകരിച്ച് പ്രവർത്തനം ആരംഭിച്ചപ്പോഴാണ് സെപ്ടിക് ടാങ്കിൽ ബ്ലോക്ക് കണ്ടെത്തിയത്. തുടർന്ന് ഇത് ക്ളീൻ ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുത്തിട്ടില്ല.അടിയന്തരമായി ടോയ്‌ലെറ്റ് ബ്ലോക്ക് ശുചീകരിച്ച് പ്രവർത്തനയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചു.