kizhunjattuveela

മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ ഞാറ്റുവേല ചന്തയും കർഷക സഭയും പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് പ്രസിഡന്റ്‌ ആർ.രജിത ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്തിനെ ഹരിത സമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സുനിലിന്റെ അദ്ധ്യക്ഷതയിൽ കൃഷി ഓഫീസർ ഹാറൂൺ സ്വാഗതം പറഞ്ഞു.ബ്ലോക്ക്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ.രഘു,പി.പവനചന്ദ്രൻ,കടയറ ജയചന്ദ്രൻ,വത്സല,സലീന,അനീഷ്,സെക്രട്ടറി ലെനിൻ,അസിസ്റ്റന്റ് സെക്രട്ടറി ശ്രീ രേഖ,സി.ഡി.എസ് ചെയർപേഴ്സൺ സ്വപ്ന,എൻ.ആർ.ഇ.ജി.എസ് എ.ഇ സുജ,എൻ.കെ.എസ് ആർ.പി ലില്ലി,ഡി.എസ്.എം ആർ.പി ജയരാജ്‌,കുടുംബശ്രീ ആർ.പി.ജീവ,ഷെറീന തുടങ്ങിയവർ പങ്കെടുത്തു.