aadarikkunnu

മുടപുരം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷാകർത്താക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ഡി.പ്രസാദ് ബോധവത്കരണ ക്ലാസെടുത്തു.വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ജേതാവും ബോധവത്കരണത്തിനുള്ള 2023ലെ ബാഡ്ജ് ഒഫ് എക്സലന്റ് പുരസ്‌കാര ജേതാവും കൂടിയായ പി.ഡി.പ്രസാദിനെ പൊന്നാട അണിയിച്ച് ആദരിച്ചു.പ്രിൻസിപ്പൽ ഗീതാകുമാരി,സീനിയർ അസിസ്റ്റന്റ് നിഷ.എസ്,പി.ടി.എ പ്രസിഡന്റ് അനസ്.എസ്,പി.ടി.എ വൈസ് പ്രസിഡന്റ് ഷെരീഫ് പനയത്തറ,അദ്ധ്യാപകരായ എ.ബി.ഷാൻ ലാൽ,അജയകുമാർ.ടി,ബീന.എൽ.എസ്,സജീവ്.സി.എസ്,പ്രോഗ്രാം ഓഫീസർ രോഹിണി.ആർ.എം തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്.എസ് വോളന്റിയർമാരായ ആദ്യ സുമൻ,അഭനവ്.എസ്.നായർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.