തിരുവനന്തപുരം: വനംവകുപ്പിന്റെ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവമായ മയിൽപ്പീലിക്ക് തുടക്കം. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന പന്നിമൂക്കൻ തവളകളുടെ കഥപറയുന്ന 'മാലി " എന്ന 11 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയോടെയാണ് പി.ടി.പി നഗറിലെ ഫോറസ്റ്റ് കോംപ്ലക്‌സിൽ മേളയ്ക്ക് തിരിതെളിഞ്ഞത്.
തമിഴ്നാട് സ്വദേശിയായ ഉമ എന്ന വീട്ടമ്മ നീന്തൽ പഠിച്ച് ചിത്രീകരിച്ച കോറൽ വുമൺ എന്ന ഡോക്യുമെന്ററിയും വ്യത്യസ്തമായി.
അലജാൻഡ്രോ ലോയ്സ ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയൻ സിനിമ ഉത്മ,സുരേഷ് ഇളമൻ സംവിധാനം ചെയ്ത ഓട്ടോ ബയോഗ്രഫി ഓഫ് എ ബട്ടർഫ്ലൈ,പ്രഭ മെൻസ് സന സംവിധാനം ചെയ്ത പുനർജീവനം തുടങ്ങിയ ഡ്യോക്യുമെന്ററികളും പ്രദർശിപ്പിച്ചു.