award

തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ കാർട്ടൂണിസ്റ്റ് സുകുമാർ സ്മൃതി സുവർണ്ണമുദ്ര പുരസ്കാരം കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്തിന്. ഏഴിന് വൈകിട്ട് 5ന് പടിഞ്ഞാറെനട എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ നടക്കുന്ന കലാനിധി ഫെസ്റ്റിൽ പുരസ്കാരം സമ്മാനിക്കും.

കേരള സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. കലാനിധി മാനേജിംഗ് ട്രസ്റ്റി ഗീതാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.